
ഇടുക്കി: വിമാന ടിക്കറ്റെടുക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവര്‍ കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോള്‍ കുപ്പികളുമായി എത്തിയത് ഭീതി പരത്തി. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌കൈലിങ്ക് ട്രാവല്‍സിലാണ് ഉപഭോക്താക്കളായ യുവാക്കള്‍ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തിയത്.
സ്ഥാപന ഉടമയായ പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറില്‍ കാഞ്ഞിരന്താനം സാബു ജോസഫ് (45)ന്റെ സ്ഥാപനത്തില്‍ എത്തിയ ഉപഭോക്താക്കള്‍ ട്രാവല്‍ ഏജന്‍സിയില്‍ പെട്രോളുമായി പ്രവേശിക്കുകയും ഏജന്‍സി അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടുകയും ചെയ്യുകയായിരുന്നു. ഉടമയുമായി വാക്കേറ്റമുണ്ടായതോടെ കട്ടപ്പന പൊലീസെത്തി ഷട്ടര്‍ തുറപ്പിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. പണം തിരിച്ചു നല്‍കാമെന്ന സ്ഥാപനയുടമ ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായത്.
സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധവുമായി ഉപഭോക്താക്കള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത യുവതി യാത്ര മുടങ്ങിയതോടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ തട്ടിപ്പിനിരയായവര്‍ സ്ഥാപന ഉടമക്കെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയിരുന്നു.
93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും കൈക്കലാക്കി കബളിപ്പിച്ചെന്ന് പരാതി; വനിതാ എഎസ്ഐ അറസ്റ്റിൽ
ഏപ്രില്‍ അവസാന വാരത്തില്‍ കോഴിക്കോട് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വ്യാപാരി പിടിയിലായിരുന്നു. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മൻസിൽ ഹൗസിൽ ഷബീർ പി. പി. ആണ് കഴിഞ്ഞ ദിവസം ടൗൺ പൊലീസിന്റെ പിടിയിലായത്. എസ് എം സ്ട്രീറ്റിലെ സി.ആർ.7 എന്ന ഷോപ്പ് നോക്കി നടത്തിപ്പുകാരനായ ഇയാൾ സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഒപ്പിട്ട് ഉണ്ടാക്കിയ എഗ്രിമെൻറ് ഉപയോഗിച്ച് സ്ഥാപനം പിടിച്ചെടുത്ത് 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കി എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഗ്രിമെന്‍റ് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ കട കൈവശം വച്ചിരുന്നത്.