നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിപിന്റെ ബാഗ് പരിശോധിച്ച കസ്റ്റംസ് ഞെട്ടി, ഒരു ശബ്ധം, ബാഗിൽ കണ്ടത് വേഴാമ്പലിനെ !

Published : Jun 20, 2026, 10:11 PM IST
bird

Synopsis

തായ്‌ലൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവ്വ ഇനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി. യാത്രക്കാരനായ വിപിൻ പണ്ടരിക്കലിന്റെ ബാഗേജിൽ നിന്നാണ് പക്ഷിയെ കണ്ടെത്തിയത്. വനംവകുപ്പ് പക്ഷിയെ ഏറ്റെടുക്കുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

കൊച്ചി : തായ്‌ലൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവ്വ ഇനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്നെത്തിയ യാത്രക്കാരൻ വിപിൻ പണ്ടരിക്കലിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വേഴാമ്പലിനെ കണ്ടെത്തിയത്. വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാൾക്കെതിരെ കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്. സ്കാനിംഗിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗേജ് തുറന്നപ്പോഴാണ് ശബ്ദം കേട്ട് പക്ഷിയെ കണ്ടെത്തിയത്. കസ്റ്റംസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പക്ഷിയെ ഏറ്റെടുത്തു.  

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയെ വെട്ടിക്കൊന്ന പ്രതി, ബീവറേജിൽ മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ പൊലീസ് പിടിയിൽ
സ്വന്തം ഉടുമുണ്ടൂരി നൽകിയത് അപകടത്തിൽ പെട്ട സ്ത്രീക്ക്, ഷാജിക്ക് ഒരു ലക്ഷം സമ്മാനം; എംസിആർ ടെക്സ്റ്റൈൽസിന്റെ ആദരം