2020 ഡിസംബർ 27ന് ഉച്ചയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടെന്ന് സൈബര്‍ സെല്ലിൽ വിവരം; യമൻ സ്വദേശിക്ക് ശിക്ഷ

Published : May 17, 2025, 08:20 PM IST
2020 ഡിസംബർ 27ന് ഉച്ചയ്ക്ക് കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടെന്ന് സൈബര്‍ സെല്ലിൽ വിവരം; യമൻ സ്വദേശിക്ക് ശിക്ഷ

Synopsis

നിരോധിച്ച ഇത്തരം വീഡിയോകൾ 2020 ഡിസംബർ 27ന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിച്ചു

തിരുവനന്തപുരം: പ്രായപൂർത്തിയകത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട കേസിൽ യമൻ സ്വദേശി അബ്ദുള്ള അലി അബ്ദോ അൽ ഹദാദിനെ കോടതി പിരിയുന്നതു വരെ വെറുംതടവും പതിനായിരം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആർ രേഖ ശിക്ഷിച്ചു. പ്രായപൂർത്തിയാകാത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് നിരോധിച്ചിട്ടുള്ളതാണ്. 

നിരോധിച്ച ഇത്തരം വീഡിയോകൾ 2020 ഡിസംബർ 27ന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബർ സെല്ലിൽ വിവരം ലഭിച്ചു. തുടർന്ന് വഞ്ചിയൂർ പൊലീസ് പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കലെ റെസ്റ്റോറന്‍റിൽ എത്തി മൊബൈൽ പരിശോധിച്ചു. എന്നാൽ, മൊബൈൽ പരിശോധിച്ചപ്പോൾ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകൾ പൊലീസിന് കണ്ടെത്താനായില്ല. അതിനാൽ കേസ് എഴുതിതള്ളി. 

പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലബോറട്ടറിയിൽ പൊലീസ് അയച്ചു. ശാസ്‌ത്രീയ പരിശോധനയിൽ പ്രതി ഫോണിൽ കണ്ട വീഡിയോകൾ വീണ്ടെടുത്തപ്പോൾ അതിൽ കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതായി തെളിഞ്ഞു. ശാസ്ത്രീയ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീണ്ടും കേസ് എടുക്കുകയായിരുന്നു. വീഡിയോകളിൽ കാണുന്ന കുട്ടികളെ കണ്ടെത്താനാകത്തത്തിനാൽ ഇവരുടെ പ്രായം തെളിയിക്കാൻ പറ്റാറില്ല. 

അതിനാൽ ഇത്തരം കേസുകൾ ശിക്ഷിക്കാറില്ല. എന്നാൽ  കുട്ടികൾ പ്രായപൂർത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ്  മോഹൻ ഹാജരായി. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനഞ്ച് രേഖകളും രണ്ട് തോണ്ടി മുതലുകളും ഹാജരാക്കി.വഞ്ചിയൂർ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഉമേഷ്,വി.വി.ദീപിൻ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, സുഹൃത്ത് ഇറങ്ങിയോടി; സംഭവം തിരുവനന്തപുരത്ത്
മതവിദ്വേഷം പ്രചരിപ്പിച്ചു, തൃശ്ശൂരിൽ അസം സ്വദേശി അറസ്റ്റിൽ, പാക് ബന്ധം, എകെ 47 തോക്കുകൾ വാങ്ങാൻ ശ്രമിച്ചെന്നും പൊലീസ്