
മലപ്പുറം: നർത്തകി മൻസിയ നവകേരള സദസിന്റെ പ്രഭാത സദസ്സിൽ പങ്കെടുത്തു. മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലയിലെ വളളുമ്പ്രം സ്വദേശിയായ മന്‍സിയ ഇന്ന് പ്രഭാതസദസിൽ എത്തിയിരുന്നുവെന്നും ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ വിലക്ക് നേരിട്ട പെണ്‍കുട്ടിയാണ് മൻസിയയെന്നും മന്ത്രി വ്യക്തമാക്കി.
ശാസ്ത്രീയ നൃത്തം പഠിച്ചതിന്റെ മത നേതാക്കളില്‍ നിന്നും വലിയ വിവേചനങ്ങള്‍ മൻസിയക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതേ നാട്ടില്‍ ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചാണ് മന്‍സിയ തനിക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ക്ക് മറുപടി നല്‍കിയത്. കല ജാതി-മത ചിന്തയ്ക്ക് അതീതമാണന്ന സന്ദേശത്തിന്റെ പതാക വാഹകയാണ് ഈ കലാകാരിയെന്നും മന്ത്രി കുറിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam