വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിക്കാൻ അപകട യാത്ര; വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ കേസ്

Published : Jan 22, 2025, 10:21 AM IST
വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിക്കാൻ അപകട യാത്ര; വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ കേസ്

Synopsis

സംഭവവുമായി ബന്ധപ്പെട്ട് ഒരു ആഡംബര കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

കോഴിക്കോട്: വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു. വളയം പൊലീസാണ് കേസ് എടുത്തത്. അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തത്. ഒരു ആഡംബര കാർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. 

കോഴിക്കോട് നാദാപുരത്താണ് നടുറോഡിൽ വിവാഹ പാർട്ടിക്കാരുടെ റീൽസ് ചിത്രീകരണം നടന്നത്. നവവരൻ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. നവവരൻ കല്ലാച്ചി സ്വദേശി അർഷാദ് എന്നയാൾക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് വളയം പൊലീസ് കേസ് എടുത്തത്. അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.

READ MORE:  വെട്ട് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി, ഒരു മാസത്തിന് ശേഷം യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം