വെട്ട് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി, ഒരു മാസത്തിന് ശേഷം യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 22, 2025, 09:22 AM IST
വെട്ട് കേസിൽ ജാമ്യം നേടി പുറത്തിറങ്ങി, ഒരു മാസത്തിന് ശേഷം യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

വെട്ട് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് വിഷ്ണു ജാമ്യത്തിൽ ഇറങ്ങിയത്. 

തിരുവനന്തപുരം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടുകാൽ പുന്നക്കുളം സ്വദേശിയായ വിഷ്ണു(39)വിനെയാണ് വീടിന് സമീപത്തെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് നാട്ടുകാരാണ് വിഷ്ണു നടപ്പാതയിൽ വീണ് കിടക്കുന്നത് കാണുന്നത്. വെട്ട് കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പ് ജാമ്യത്തിൽ ഇറങ്ങിയയാളാണ് വിഷ്ണു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. വിഴിഞ്ഞം പൊലീസ് കേസ് എടുത്തു.

READ MORE: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന് നേരെ തെരുവ് നായയുടെ പ്രതികാരം; കൊടുത്തത് 15,000 രൂപയുടെ പണി!

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു