വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം

Published : May 18, 2022, 09:27 PM ISTUpdated : May 18, 2022, 10:05 PM IST
വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം

Synopsis

ഉറുമ്പരിച്ച് ചെവിയിലൂടെ രക്തം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകള്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എന്‍ എല്‍പി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം  അമ്മിണി (70) ആണ് മരണപ്പെട്ടത്.  മനോരോഗിയായ മകള്‍ക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്.  ചൊവ്വാഴ്ച വൈകിട്ട് സമീപവാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വൃദ്ധയുടെ ജഡം ജീര്‍ണ്ണിച്ച് നിലയില്‍ കണ്ടെത്തിയത്. 

ഉറുമ്പരിച്ച് ചെവിയിലൂടെ രക്തം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മനോരോഗിയായ മകള്‍ അമ്മ മരിച്ചതറിയാതെ രണ്ട് ദിവസമായി മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. വൃദ്ധമാതാവ് പ്രമേഹ രോഗിയായിരുന്നു. 

രോഗം കടുത്തതിനെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റിയിരുന്നു. ആശാ പ്രവര്‍ത്തകര്‍ എത്തിയാണ് പരിചരണം നടത്തി വന്നിരുന്നത്. മരണകാരണം പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണെന്ന് ഡോക്ടര്‍ സ്ഥികരിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്താതെ സംസ്‌കാരം നടത്തി. 

പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ ബെവ്‌കോ; നീണ്ട ക്യൂവിന് ഇനി പരിഹാരം

 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട