മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരുപ്പ് കുടുങ്ങി, ചോദ്യം ചെയ്ത പ്രവാസിയ്ക്ക് ക്രൂര മര്‍ദനം; പരാതി

Published : Jan 19, 2025, 11:54 PM ISTUpdated : Jan 19, 2025, 11:59 PM IST
മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരുപ്പ് കുടുങ്ങി, ചോദ്യം ചെയ്ത പ്രവാസിയ്ക്ക് ക്രൂര മര്‍ദനം; പരാതി

Synopsis

കോഴിക്കോട് ഹൈലൈറ്റ് മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചതായി പരാതി. മാൾ അധികൃതർ മർദ്ദിച്ചെന്നാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി സജിത്തിന്‍റെ പരാതി

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചതായി പരാതി. മാൾ അധികൃതർ മർദ്ദിച്ചെന്നാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി സജിത്തിന്‍റെ പരാതി. സജിത്തിന് മുഖത്തും വാരിയെല്ലിനും പരിക്ക് ഉണ്ട്. സജിത്ത് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. 

ഇന്ന് വൈകിട്ട് ആരരയോടെയാണ് സംഭവം. മാളിലെ എസ്കലേറ്ററിൽ മകളുടെ കാലില്‍ ഇട്ടിരുന്ന ചെരുപ്പ് കുടുങ്ങിയത്. ചെരുപ്പ് ഊരി മാറ്റിയതിനാൽ മറ്റു അപകടം ഉണ്ടായില്ല. എസ്കലേറ്ററിൽ കുടുങ്ങി ചെരുപ്പ് പൂര്‍ണമായും നശിച്ചിരുന്നു. കാല്‍ കുടുങ്ങിയ വലിയ അപകടമാകേണ്ടിയിരുന്നതിനാൽ ഇതിൽ പരാതി പറയാൻ അധികൃതരെ സമീപിക്കുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു. ഇതിനിടയിൽ മാള്‍ അധികൃതരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. പൊലീസിന് പരാതി നൽകുമെന്ന് സജിത്ത് പറഞ്ഞു. മകളുടെ പരാതി ബാലാവകാശ കമ്മീഷനും നൽകുമെന്നും സജിത്ത് പറഞ്ഞു.

കെപിസിസി രാഷ്ട്രീയസമിതിയിൽ വാക്ക്പോര്; വിഡി സതീശനെ വളഞ്ഞിട്ട് ആക്രമിച്ച് നേതാക്കൾ, ചുമതല ഒഴിയുമെന്ന് ദീപാദാസ്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ