സൈക്കിളുമായി തോട്ടില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കിട്ടി

Published : May 24, 2024, 11:12 PM IST
സൈക്കിളുമായി തോട്ടില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കിട്ടി

Synopsis

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു

മലപ്പുറം : കാക്കഞ്ചേരിയിൽ സൈക്കിളുമായി തോട്ടിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തച്ചമ്പലം സ്വദേശി പ്രണവാനന്ദൻ (65) ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൈക്കിളുമായി തോട്ടിലേക്ക് മറിയുകയായിരുന്നു. ഏറെ നേരം തോട്ടില്‍ തെരച്ചില്‍ നടത്തിയെങ്കിലും വൈകിയാണ് മൃതദേഹം കിട്ടിയത്.

കൊല്ലത്ത്  കനത്ത മഴയില്‍ വീടിന്‍റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്...

കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

നാല് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇതില്‍ ഡിയോണിന് മൂന്നും സ്നേഹയ്ക്ക് നാലും വയസ് ആണ് പ്രായം. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്, എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല.

Also Read:- കളിക്കുന്നതിനിടെ ഫ്ളാറ്റ് കോമ്പൗണ്ടിലെ വിളക്കുതൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു