പെരുമ്പാവൂരില്‍ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Published : Jun 03, 2025, 05:15 PM IST
പെരുമ്പാവൂരില്‍ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Synopsis

കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും ഇന്ന് വൈകിട്ടോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ച കാണാതായ മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ആലുവ തുരുത്തിനടുത്തുള്ള കടവിലാണ് വൈകിട്ട് 4 മണിയോടെ മൃതദേഹം അടിഞ്ഞത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നിരന്തരമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. വീടുവിട്ടിറങ്ങിയ പെൺകുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരിൽ ഒരാൾ ഇത് കണ്ടതിനെ തുടർന്ന് ഫയർ ഫോഴ്സ് കഴിഞ്ഞ ദിവസം പുഴയില്‍ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പുഴയിൽ വെള്ളം കൂടുതലും അതിശക്തമായ ഒഴുക്കുമായിരുന്നു തെരച്ചിലിന് തടസ്സമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു