എട്ട് ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : Jul 31, 2023, 11:48 AM IST
എട്ട് ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ജൂലൈ 23ന് മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. 23ന് ശേഷം മുരുകന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫായി. 26-ാം തീയ്യതി ഭാര്യയും മക്കളും മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.

ഇടുക്കി: എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്തിരുന്ന മുരുകനെ ഈ മാസം 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചിരുന്നു. 

ജൂലൈ 23ന് മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. 23ന് ശേഷം മുരുകന്റെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫായി. 26-ാം തീയ്യതി ഭാര്യയും മക്കളും മറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തെരച്ചിൽ നടത്തിയപ്പോഴാണ് പാറയിടുക്കിൽ മൃതദേഹം കണ്ടെത്തിത്. ഭാര്യ -  ജ്യോതിമണി. മക്കൾ - സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ - രമേഷ്, ഗണേഷ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മക്കളായ സുകന്യ യും ശരണ്യയും പറഞ്ഞു.

Read also:  'പീഡന സാധ്യത മനസിലായാൽ അക്രമിയെ പെണ്‍കുട്ടിക്ക് കൊല്ലാം'; ഡിജിപിയുടെ പേരിൽ വ്യാജപ്രചരണം, നടപടിയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി