
ആലപ്പുഴ: ജില്ലാ കോടതി പാലത്തിന് സമീപമുള്ള കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7-ാം വാർഡിൽ ശശിധരൻപിള്ളയുടെ(65) മൃത്യദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 ന് ബോട്ട് ജീവനക്കാരണ് മൃത്യദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ശശിധരൻപിള്ള വർഷങ്ങളായി ഭാര്യമായുമായി പിണങ്ങി നഗരത്തിൽ താമസിക്കുകയായിരുന്നു. രാത്രികാലങ്ങളിൽ ബോട്ടിലാണ് കിടന്ന് ഉറങ്ങുന്നത്. ബോട്ടിൽ കയറും വഴി കാൽ തെന്നി കനാലിൽ വീണതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃത്യദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശശിധരൻ കഴക്കൂട്ടം ചിലമ്പ് സ്വദേശിയാണ്. ഭാര്യ വീടാണ് ആലപ്പുഴയിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam