അച്ഛന്റെ മുഖസാമ്യം, മരിച്ചത് അച്ഛൻ തന്നെയെന്ന് മക്കൾ, തിരിച്ചു വന്നതോടെ 7 പേർക്കും ഞെട്ടൽ; ഡിഎൻഎ പരിശോധിക്കും

Published : Jan 07, 2024, 03:53 PM IST
അച്ഛന്റെ മുഖസാമ്യം, മരിച്ചത് അച്ഛൻ തന്നെയെന്ന് മക്കൾ, തിരിച്ചു വന്നതോടെ 7 പേർക്കും ഞെട്ടൽ; ഡിഎൻഎ പരിശോധിക്കും

Synopsis

യഥാർത്ഥത്തിൽ മരിച്ചത് ആരാണ്. ദുരൂഹതനീങ്ങണം. വനത്തിനുള്ളിൽ ആദിവാസി ആചാരപ്രകാരം മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന പൊലീസിന് നടത്തണം.

പത്തനംതിട്ട: ളാഹ മഞ്ഞത്തോട്ടിൽ 'മരിച്ച' ആൾ തിരിച്ചു വന്ന സംഭവത്തിൽ ഡിഎൻഎ പരിശോധനയടക്കം സമഗ്ര അന്വേഷണത്തിനു പോലീസ്. ആദിവാസിയായ രാമൻ ബാബു എന്ന് കരുതി വഴി അരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം മറവ് ചെയ്തിരുന്നു. അച്ഛന്റെ പോലെ മുഖസാമ്യം തോന്നിയത് കൊണ്ടാണ് മൃതദേഹം അന്ന് ഏറ്റുവാങ്ങിയതെന്ന് മക്കൾ പറയുന്നു.

ഇന്നലെയാണ് കോന്നി കൊക്കോത്തോട് വനമേഖലയിൽ നിന്ന് രാമൻബാബുവിനെ കണ്ടെത്തിയത്. ഡിസംബർ 30 ന് നിലയ്ക്കൽ എം.ആർ. കവലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രാമൻ എന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ മറവുചെയ്തിരുന്നു. ഏഴു മക്കളും തിരിച്ചറിഞ്ഞുകൊണ്ടാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. എന്തായാലും മരിച്ചെന്ന് കരുതിയ അച്ഛൻ തിരികെയെത്തിയതിന്‍റെ സന്തോഷത്തിലാണ് മഞ്ഞത്തോട് ആദിവാസി ഊരിലെ രാമൻ ബാബുവിന്‍റെ കുടുംബം. രാമൻബാബു തിരിച്ചെത്തിയപ്പോൾ ചോദ്യം അത്രയും പൊലീസിനു നേർക്കാണ്. യഥാർത്ഥത്തിൽ മരിച്ചത് ആരാണ്. ദുരൂഹതനീങ്ങണം. വനത്തിനുള്ളിൽ ആദിവാസി ആചാരപ്രകാരം മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന പൊലീസിന് നടത്തണം.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി