
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ ഒരു വയസ്സുകാരന്‍റെ കൊലപാതകത്തിൽ പിതാവ് ഷിജിനെതിരെ കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്. അച്ഛൻ ഷിജിൻ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഷിജിന്‍റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസ്സം നിന്നതിന്‍റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ ഒരു വയസുകാരനായ കുഞ്ഞ് ഉണർന്ന് കരഞ്ഞു. ഇതോടെ ഷിജിൻ കുഞ്ഞിനെ മർദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി. കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചിട്ടും ഷിജിൻ ആശുപത്രിയിൽ കൊണ്ടുപോകൻ തയ്യാറായില്ല. ഭാര്യ ഏറെ നിർബന്ധിച്ചിട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രിൽ കൊണ്ടുപോകാൻ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നൽകി.
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്സ് ചാറ്റ് ചെയ്യാൻ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിൻ തരിമ്പ് സ്നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്‍റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഷിജിന്റെ മൊബൈലിൽ കുട്ടിയുടേതായി ഉള്ളത് കൈ ഒടിഞ്ഞപ്പോഴുള്ള ഒരു പഴയ ചിത്രം മാത്രമാണെന്നും പൊലീസ് പറഞ്ഞു.
ഒരുവയസുകാരന്‍റെ മരണത്തിൽ ഷിജിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടിൽ താമസിക്കുന്ന ഷിജിന്‍റെയും കൃഷ്ണപ്രീയയുടെയും മകൻ ഇഹാൻ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായിൽ നുരയും പതയും വന്ന നിലയിൽ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും അവിടെ എത്തും മുന്പ് കുഞ്ഞ് മരിച്ചു. ബിസ്കറ്റും മുന്തിരിയും നൽകിയത് പിന്നാലെ കുഴഞ്ഞുവീണെന്നായിരുന്നു പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഷിജിനും കൃഷ്ണപ്രിയയും മൊഴി നൽകിയത്. പിന്നാലെ ഇരുവരെയും വിട്ടയച്ചു.
എന്നാൽ ഫോറന്‍സിക് സര്‍ജന്‍റെ റിപ്പോര്‍ട്ട് വന്നതിനാലെ പിന്നാലെ ഇന്നലെ ഇവരെ വീണ്ടും ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. മടിയിൽ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ക്ഷതമേൽപിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടൊ ഷിജിൻ കുറ്റം സമ്മതിച്ചു. ഭാര്യയോടുള്ള സംശയവും പകയുമാണ് പിഞ്ചുകുഞ്ഞിന് മേൽ തീർത്തതെന്ന് ഷിജിൽ വെളിപ്പെടുത്തി.
ഷിജിനും ഭാര്യ കൃഷ്ണപ്രിയയും തമ്മിൽ ദീർഘകാലമായി ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നേരത്തെ ചോദ്യം ചെയ്തപ്പോൾ ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയിരുന്നത്. മൂന്ന് മണിക്കൂർ നീണ്ട വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ തെളിവുകൾ നിരത്തിയതോടെയാണ് ഷിജിൽ കുറ്റം സമ്മതിച്ചത്. എന്നാൽ കുഞ്ഞിനെ മകൻ കൊലപ്പെടുത്തിയിട്ടില്ലെന്നും മരുമകളെ ചോദ്യം ചെയ്യണമെന്നുമാണ് ഷിജിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam