
കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശിനി ജോളി വർഗീസ് അഞ്ചുപേരിലൂടെ ജീവിക്കും. അവയവദാനത്തിലൂടെയാണ് ഓടനാവട്ടം താറാംവിളയിൽ ജിജിൻ ഭവനിൽ ജോളി വർഗീസിന്റെ കുടുംബം മാതൃകയായത്. ഫാർമസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്ന ജോളി വർഗീസിന് പെട്ടെന്നുണ്ടായ രോഗബാധയെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോളി.
വൃക്കകളിലൊന്ന് പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ പി വി റെജിക്ക് (58) നൽകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് വിജയകരമായി വൃക്ക മാറ്റിവെച്ചു. കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവിയും അസോഷ്യേറ്റ് പ്രഫസറുമായ ഡോ. ഫ്രെഡറിക് പോളിന്റെയും മറ്റ് ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് ശസ്ത്രക്രിയ നാത്തിയത്.
അവയവങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള വലിയ പ്രതീക്ഷയാണ് ഇത്തരം മാതൃകാപരമായ തീരുമാനങ്ങൾ നൽകുന്നതെന്നും ജീവിതം അവസാനിച്ചാലും മറ്റുള്ളവരുടെ ജീവനിൽ സ്നേഹമായി ഈ നന്മ തുടരും എന്ന് ജോളിയുടെ മഹത്തായ ത്യാഗം ഓർമ്മിപ്പിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam