
ഹരിപ്പാട്: ബൈക്ക് കത്തിച്ച കേസിലെ പ്രതി പിടിയിൽ. കരുവാറ്റ ചാമ പറമ്പിൽ വടക്കതിൽ അരുൺ മോഹൻ (22 )ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 11ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അരുണിന്റെ ബന്ധുവായ പാലപ്പറമ്പിൽ കോളനിയിൽ രതീഷിന്റെ മാതാവിന്റെ പേരിലുള്ള സ്കൂട്ടറാണ് കത്തിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ... അരുൺ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇത് ഉപയോഗിക്കരുതെന്ന് രതീഷ് അരുണിന്റെ വീട്ടിലെത്തി ഉപദേശിച്ചു. ഇതിൽ പ്രകോപിതനായ അരുണും സുഹൃത്തുക്കളും വീടിനുസമീപം വച്ചുതന്നെ രതീഷിന് നേരെ കുരുമുളക് സ്പ്രേ അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സ്കൂട്ടർ എടുത്തു കരുവാറ്റ ഹോളി ഫാമിലി പള്ളിക്ക് സമീപം കൊണ്ടുപോയി അഗ്നിക്കിരയാക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അരുണിനെ ഇന്ന് കരുവാറ്റ ഭാഗത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സിഐ ബിജു വി നായർ, എസ് ഐമാരായ ഗിരീഷ്, ഹുസൈൻ എഎസ്ഐ മാരായ യേശുദാസ്, ലേഖ, സിപിഒ നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam