ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം; ഡെലിവറി ജീവനക്കാരന് കടിയേറ്റു, കാലിൽ ആഴത്തിൽ മുറിവുകൾ

Published : Nov 03, 2026, 03:37 PM ISTUpdated : Nov 03, 2026, 05:42 PM IST
Stray Dog Attack in Ottapalam

Synopsis

പാലക്കാട് ഒറ്റപ്പാലത്ത് ഡെലിവറി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. കമലാലയം റോഡിൽ വെച്ചാണ് സംഭവം. 35കാരനായ സജിത്തിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പാലക്കാട്: ഒറ്റപ്പാലം നഗരത്തിൽ വീണ്ടും തെരുവുനായ ആക്രമണം. ഡെലിവറി ജോലി ചെയ്യുന്നതിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു. മായന്നൂർ കൊണ്ടാഴി സ്വദേശിയായ 35കാരൻ സജിത്തിനാണ് കടിയേറ്റത്.

ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ കമലാലയം റോഡിൽ വെച്ചാണ് സംഭവം. ഫ്ലിപ്കാർട്ടിൽ ഓർഡർ ചെയ്ത ഉൽപന്നം ഉപഭോക്താവിന് കൈമാറാൻ എത്തിയതായിരുന്നു യുവാവ്. ഇടതുകാലിൽ ആഴത്തിലുള്ള മൂന്ന് മുറിവുകൾ ഏറ്റു. യുവാവ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒറ്റപ്പാലത്തും സമീപപ്രദേശങ്ങളിലുമായി ഇന്ന് നാലോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. ഇവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമ്പാവൂ‍ർ കോടതിയിൽ നാടകീയ രം​ഗങ്ങൾ; പോക്സോ കേസ് പ്രതി ഒന്നാം നിലയിൽ നിന്ന് ചാടി
ബൈക്കപകടത്തിൽ മസ്തിഷ്കമരണം, ആറുപേർക്ക് പുതുജീവിതം നൽകി രുദ്രേഷ് യാത്രയായി