നാടിനെ നടുക്കി ദുരൂഹ മരണം! ഭിന്നശേഷിക്കാരൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ, സുഹൃത്തുക്കളെ നാട്ടുകാർ കൈയേറ്റം ചെയ്തു

Published : Apr 06, 2026, 09:00 PM IST
differently-abled man was found dead

Synopsis

കൊല്ലം പുത്തൂരിൽ 42 വയസ്സുകാരനെ വീടിന് സമീപത്തെ കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണവിവരം അറിയിച്ച സുഹൃത്തുക്കളെ നാട്ടുകാർ മർദ്ദിച്ചെങ്കിലും ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാലച്ചിറ വെളുത്തറ വീട്ടിൽ ബിജിയെയാണ് ഇന്നലെ രാത്രി 11 മണിയോടെ വീടിന് സമീപത്തെ കിണറിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്. എന്നാൽ ഇവർ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് നാട്ടുകാർ രണ്ടുപേരെയും മർദ്ദിച്ചു. എന്നാൽ ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

പുത്തൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു. ഭിന്നശേഷിക്കാരനായ ബിജി പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. അവിവാഹിതനായഇയാൾ മാതാപിതാക്കളുടെ മരണശേഷം ഒറ്റയ്ക്ക് ആയിരുന്നു വീട്ടിൽ താമസം. രണ്ടുവർഷം മുമ്പ് മാവടിയിലെ കനിവ് ചാരിറ്റിറ്റബിൾ സോസൈറ്റിയാണ് ബിജിക്ക് വാസയോഗ്യമായ വീട് കൈമാറിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എംഡിഎംഎ പിടിച്ചെടുക്കുന്നതിനിടെ എക്‌സൈസ് സംഘത്തെ ആക്രമിച്ചു; 'പൊന്ന്' അജ്മലിന്റെ ഏജന്റുമാര്‍ പിടിയില്‍
തമ്പാനൂർ മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് സമീപം യുവാക്കളുടെ തെറിവിളി, തടയാനെത്തിയ പൊലീസുകാരെ തല്ലി; 19 കാരൻ പിടിയിൽ