
തൃശ്ശൂർ: ടിഎൻ പ്രതാപൻ എംപിയുടെ എംപീസ് എഡ്യൂകെയര്‍ പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ വിതരണം ചെയ്തു. 1001മത്തെ ടെലിവിഷൻ നടൻ ടൊവിനോ തോമസാണ് എംപിയുടെ ഓഫീസില്‍ വെച്ച് വിതരണം ചെയ്തത്.
ഇനിയും ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം നൽകുന്നതിന് എംപീസ് എഡ്യുകെയർ പദ്ധതിയിലൂടെ അവസരം ഒരുക്കുമെന്ന് ടൊവീനോ പറഞ്ഞു. നേരത്തെ ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമായ ടെലിവിഷൻ സെറ്റുകള് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam