- Home
- Local News
- 38 വർഷത്തിനിടെ ആദ്യമായി ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട്
38 വർഷത്തിനിടെ ആദ്യമായി ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട്
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒരു ആനയെ മാത്രം പങ്കെടുപ്പിച്ച് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട്. സാധാരണ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതിലധികം ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കാനെത്തുക.

<p>തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ചടങ്ങുകളില്ലാതെ നടന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒരൊറ്റ ആന മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ 38 വർഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ആന മാത്രമായി ചടങ്ങ് നടത്തുന്നത്. </p>
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ചടങ്ങുകളില്ലാതെ നടന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഒരൊറ്റ ആന മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ 38 വർഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ആന മാത്രമായി ചടങ്ങ് നടത്തുന്നത്.
<p>സാധാരണ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതിലധികം ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കാനെത്തുക.തൃശൂർ പൂരത്തിനല്ലാതെ ഇത്രയധികം ആനകൾ വടക്കുംനാഥനു മുന്നില് ഒരുമിച്ചെത്തുന്ന അപൂർവ അവസരമാണ് ആനയൂട്ട്. </p>
സാധാരണ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറുപതിലധികം ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കാനെത്തുക.തൃശൂർ പൂരത്തിനല്ലാതെ ഇത്രയധികം ആനകൾ വടക്കുംനാഥനു മുന്നില് ഒരുമിച്ചെത്തുന്ന അപൂർവ അവസരമാണ് ആനയൂട്ട്.
<p> എന്നാല്‍ ഇത്തവണ പങ്കെടുത്തത് കൊച്ചിൻ ദേവസ്വം ബോര്‍ഡിൻറെ എറണാകുളം ശിവകുമാര്‍ മാത്രം. വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മഞ്ഞള്‍പ്പൊടി, ശർക്കര, എണ്ണ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ ഒൻപതോളം ഫല വർഗ്ഗങ്ങൾ, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകൾക്ക് കര്‍ക്കിടത്തില്‍ നല്‍കുക. </p>
എന്നാല്‍ ഇത്തവണ പങ്കെടുത്തത് കൊച്ചിൻ ദേവസ്വം ബോര്‍ഡിൻറെ എറണാകുളം ശിവകുമാര്‍ മാത്രം. വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മഞ്ഞള്‍പ്പൊടി, ശർക്കര, എണ്ണ തുടങ്ങിയവ ചേർത്ത് നിർമ്മിച്ച ചോറുരുള, , കൈതച്ചക്ക, പഴം , വെള്ളരിക്ക , തണ്ണിമത്തൻ തുടങ്ങിയ ഒൻപതോളം ഫല വർഗ്ഗങ്ങൾ, പ്രത്യകം തയ്യാറാക്കിയ ഔഷധക്കൂട്ട് തുടങ്ങിയവയാണ് ആനകൾക്ക് കര്‍ക്കിടത്തില്‍ നല്‍കുക.
<p>ദേവസ്വങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളുടെ സുഖചികിത്സയുടെ തുടക്കം കൂടിയാണ് ആനയൂട്ട്. തുടര്‍ തൃശൂര്‍ റേഞ്ച് ഐജി എസ് സുരേന്ദ്രൻ ഉള്‍പ്പെടെയുളളവര്‍ ആനയൂട്ട് കാണാനെത്തി.</p>
ദേവസ്വങ്ങളുടെ ഉടമസ്ഥതയിലുള്ള ആനകളുടെ സുഖചികിത്സയുടെ തുടക്കം കൂടിയാണ് ആനയൂട്ട്. തുടര്‍ തൃശൂര്‍ റേഞ്ച് ഐജി എസ് സുരേന്ദ്രൻ ഉള്‍പ്പെടെയുളളവര്‍ ആനയൂട്ട് കാണാനെത്തി.