ജൂൺ 15-ന് പ്രവർത്തനം തുടങ്ങി, പക്ഷെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി; അഞ്ചാം ക്ലാസുകാരിയുടെ കത്ത് ഫലം കണ്ടു; മാറാടിയിലെ കള്ളുഷാപ്പ് പൂട്ടി

Published : Jul 18, 2026, 10:26 AM IST
Excise department

Synopsis

മൂവാറ്റുപുഴ മാറാടിയിൽ ദൂരപരിധി ലംഘിച്ച് പ്രവർത്തിച്ച കള്ളുഷാപ്പ് എക്സൈസ് വകുപ്പ് പൂട്ടിച്ചു. എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതികൾക്കും, ഒരു വിദ്യാർഥിനി മുഖ്യമന്ത്രിക്കെഴുതിയ കത്തിനും, ശക്തമായ ജനകീയ പ്രതിഷേധത്തിനും ഒടുവിലാണ് നടപടി. നിയമം പാലിച്ച് മറ്റൊരിടത്തേക്ക് ഷാപ്പ് മാറ്റാൻ ലൈസൻസിക്ക് അനുമതി നൽകിയിട്ടുണ്ട്.

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു. നിയമങ്ങൾ ലംഘിച്ചാണ് ഷാപ്പിന് അനുമതി നൽകിയതെന്ന കണ്ടെത്തലിനെ തുടർന്ന് എക്സൈസ് കമ്മിഷണറാണ് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, നിയമങ്ങൾ പൂർണ്ണമായി പാലിച്ച് മറ്റൊരു സ്ഥലത്തേക്ക് ഷാപ്പ് മാറ്റി സ്ഥാപിക്കാൻ ലൈസൻസിക്ക് അനുമതി നൽകിയിട്ടുണ്ട്.

മാത്യു കുഴൽനാടൻ എംഎൽഎയും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാമും എക്സൈസ് മന്ത്രിക്ക് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കള്ളുഷാപ്പ് ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസ് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചത് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ജൂൺ 15നാണ് ഈ ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ഉത്തരവ് ഉടനടി നടപ്പാക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഷാപ്പ് തുറന്നതു മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ 30 ദിവസമായി കടുത്ത സമരത്തിലായിരുന്നു. ഒരു പെന്തിക്കോസ്ത് സഭയുടെ പ്രാർഥനാ കേന്ദ്രവും സെറ്റിൽമെന്റ് കോളനിയും ഷാപ്പിന്റെ ദൂര പരിധിക്കുള്ളിലാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ പരിശോധനാ റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇതാണ് ഷാപ്പ് പൂട്ടിക്കാനുള്ള നടപടികളിലേക്ക് എക്സൈസ് വകുപ്പിനെ നയിച്ചത്.

അതേസമയം, ഷാപ്പ് ലൈസൻസ് ലഭിക്കാൻ വ്യാജ രേഖ ഉപയോഗിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ എക്സൈസ് മന്ത്രി ഉത്തരവിട്ടു. കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബു ജോണിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യാത്രക്കാരുമായി പോകുന്നതിനിടെ മാഞ്ഞാലി പാലത്തിൽ ആൾക്കൂട്ടം, പുഴയിലേക്ക് എടുത്തുചാടി 18കാരിക്ക് രക്ഷകനായി ബസ് ഡ്രൈവർ
അയ്യേ, നാണക്കേട്...അടിച്ച് പൂസായി സിഐ, ബന്ധുവായ പ്രതിയെ വിട്ടയക്കാൻ നെടുമങ്ങാട് സ്റ്റേഷനിൽ കയറി അതിക്രമം, നിലത്ത് കിടന്നിഴഞ്ഞു; അന്വേഷണം