
കോഴിക്കോട്: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അബ്ദുള്ളക്കോയ(59) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.15 ന് പന്നൂർ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം.
കൂടെ ബൈക്കിലുണ്ടായിരുന്ന കാന്തപുരം സ്വദേശി ജലീൽ സഖാഫി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരേയും നാട്ടുകാരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കിടെ ഉച്ചയോടെയാണ് അബ്ദുള്ളകോയ മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മർകസ് റൈഹാൻ വാലിയിൽ ദീർഘകാലമായി ഹൗസ് കീപ്പിംഗ് സ്റ്റാഫായിരുന്നു അബ്ദുള്ള കോയ.
കശാപ്പിന് കൊണ്ടുവന്ന പോത്ത് വിരണ്ടോടി; തളച്ചത് ആറ് മണിക്കൂറിനൊടുവില്‍, ഒരാള്‍ക്ക് പരിക്ക്
കൊടിയത്തൂരില്‍ കശാപ്പിനായി കെട്ടിയിട്ട പോത്ത് വിരണ്ടോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് മണിക്കൂര്‍ ശ്രമത്തിനൊടുവിവിലാണ് പോത്തിനെ തളച്ചത്. തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരന് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ് റോഡിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ച് മണിയോടെ പോത്ത് വിരണ്ടത്. അറക്കാനായി കൊണ്ടുവന്ന പോത്ത് കെട്ടിയിട്ട സ്ഥലത്ത് നിന്ന് കെട്ട് പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു. നാട്ടുകാര്‍ ഏറെ നേരം പോത്തിനെ പിടി കൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.
ഫയര്‍ഫോഴ്‌സും നാട്ടുകാരം ചേര്‍ന്ന് നടത്തിയ ശ്രമത്തിലാണ് പോത്തിനെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. ഗോതമ്പ് റോഡ് ആദംപടി അങ്ങാടിയില്‍ വെച്ച് പന്ത്രണ്ട് മണിയോടെയാണ് പോത്തിനെ സാഹസികമായി തളച്ചത്. പോത്തിനെ തളക്കുന്ന തിനിടെ നാട്ടുകാരനായ അബ്ദുറഹ്മാന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. ഗോതമ്പ് റോഡ് സ്വദേശി ഇസ്മയില്‍ പാറശേരിയുടേതാണ് രണ്ട് വയസ്സു പ്രായമുള്ള പോത്ത്. പിടികൂടിയ പോത്തിനെ സുരക്ഷിത സ്ഥാനത്ത് കെട്ടിയിട്ടിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam