'റോഡിലെ മഹാരാജാവാണെന്ന് കരുതരുത്'; സ്വകാര്യ ബസുടമകളുടെ യോഗത്തിൽ മുന്നറിയിപ്പുമായി മന്ത്രി എം ലിജു

Published : Sep 14, 2026, 07:33 PM IST
m liju

Synopsis

കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിൽ, റോഡുകളിൽ അപകടകരമായി ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കെതിരെ മന്ത്രി എം. ലിജു ശക്തമായ മുന്നറിയിപ്പ് നൽകി. റോഡിലെ രാജാക്കന്മാരാണെന്ന് കരുതരുതെന്നും നിയമലംഘനങ്ങൾക്ക് ശിക്ഷ വർധിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കായംകുളം: സ്വകാര്യ ബസ് ഡ്രൈവർമാർ റോഡിലെ മഹാരാജാക്കന്മാരാണെന്ന് കരുതരുതെന്ന് മന്ത്രി എം. ലിജു. കായംകുളത്ത് നടന്ന സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ യോഗത്തിൽ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം. റോഡുകളിൽ അപകടകരമായ രീതിയിലും യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഭീഷണിയാകുന്ന വിധത്തിലും സർവീസ് നടത്തുന്ന ബസ് ഡ്രൈവർമാരുടെ രീതിക്കെതിരെയാണ് യോഗത്തിൽ മന്ത്രി സംസാരിച്ചത്. യാത്രാ സുരക്ഷയും ഗതാഗത നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച മന്ത്രി, റോഡിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്നും മുന്നറിയിപ്പ് നൽകി. കായംകുളത്ത് ബസുടമകളുടെ യോഗത്തിൽ മന്ത്രി നടത്തിയ ശക്തമായ ഈ പ്രതികരണം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ ഇടപെടൽ നടത്തേണ്ട വകുപ്പ് മോട്ടോര്‍ വാഹന വകുപ്പാണെന്ന് അറിയാം. ആളുകളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം വാങ്ങിക്കുകയും ചെയ്യുന്നവരുണ്ട്. ചില മേഖലയെ ചൂഷണം ചെയ്ത് ജീവിക്കാൻ നമുക്ക് അവരെ അനുവദിക്കരുത്. ജനങ്ങളെ ഉപദ്രവിക്കുന്നവരെ നമുക്ക് പിടിക്കാം. അതിന് വിജിലൻസ് അടക്കമുള്ള സംവിധാനങ്ങൾ വേണം. അടിസ്ഥാന നിയമങ്ങൾ നിലനിര്‍ത്തി നിയമം അമൻഡ് ചെയ്താണ് നമ്മൾ മുന്നോട്ടുപോകുന്നത്. നിയമം പാലിക്കാനുള്ളതാണ്, പക്ഷെ കാലാനുസൃതമായ മാറ്റങ്ങളില്ലാത്ത ചില ലൂപ്പോളുകൾ കണ്ടെത്തി അത് ഉപദ്രവിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നവരെ നമുക്ക് പിടിക്കണം.

റോഡുകളിൽ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം. അടുത്തിടെ കുറച്ച് കുഞ്ഞ് മരിച്ച സംഭവം ഉണ്ടായി. എന്തിനാണ് ബസുകൾ മരണപ്പാച്ചിൽ നടത്തുന്നത്. എല്ലാ അപകടങ്ങൾക്കും കാരണം സ്വകാര്യ ബസുകളാണെന്നോ ബസ് ജീവനക്കാരാണെന്നോ പറയുന്നില്ല. പക്ഷെ അങ്ങനെയും ചിലരുണ്ട്. ബസിൽ കയറി വളയം പിടിച്ച് കഴിഞ്ഞാൽ പിന്നെ, ഞാനാണ് രാജാവ് ബാക്കിയുള്ളവരെ ഒക്കെ ശരിയാക്കി കളയും, ചെറിയ ഫൈൻ അടിച്ച് കളയാം എന്നൊക്കെ ചിന്തിക്കുന്നത് ശരിയല്ല. അപ്പോൾ അതിന് ശിക്ഷ വര്‍ധിപ്പിക്കേണ്ടി വരും. അത്തരം രീതികളാണ് ശിക്ഷ വര്‍ധിപ്പിക്കാൻ കാരണമാകുന്നത്. കേസ് മുതലാളി നോക്കിക്കോളും എന്നുള്ള രീതി അംഗീകരിക്കാൻ പറ്റില്ല. വ്യവസായം നന്നായി കൊണ്ടുപോകാൻ നിയമങ്ങൾ തടസമാകുന്നുണ്ടെങ്കിൽ പരിഹാരം കണ്ടെത്താം. ക്രമിനൽ പശ്ചാത്തലമില്ലാത്ത, നല്ല മാനുഷിക ബോധമുള്ളവരെ ആണ് ജോലിക്കാരായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റി, പലർക്കും അയച്ചു കൊടുത്തു; യുവാവ് റിമാൻഡിൽ
പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ബസിടിച്ചു; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം