നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റി, പലർക്കും അയച്ചു കൊടുത്തു; യുവാവ് റിമാൻഡിൽ

Published : Sep 14, 2026, 07:23 PM IST
Ranni cyber crime arrest

Synopsis

സമൂഹമാധ്യമങ്ങളിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ റാന്നി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്തുനിന്ന് പിടിയിലായത്.

പത്തനംതിട്ട: നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. റാന്നിയിലെ വരവൂരിൽ അനൂപിനെയാണ് (31) റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും നഗ്ന വീഡിയോകളും ആക്കി മാറ്റുകയും സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു.

റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ അഞ്ചിന് അനൂപിനെതിരെ റാന്നി പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത നിലയിൽ കണ്ടെത്തി. മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ, ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ പൊലീസ് സംഘം എറണാകുളത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഉൾപ്പെടെ ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി, സിപിഒമാരായ പ്രദീപ്‌ പി പ്രസാദ് , ശൈലേന്ദ്ര ബാബു, സുബിൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ബസിടിച്ചു; പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം
പെരുമ്പാവൂരിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് വീടിന് പുറത്ത്, തുടര്‍നടപടികള്‍ സ്വീകരിച്ച് പെരുമ്പാവൂര്‍ പൊലീസ്