പുതുമഴയിൽ വലിയ വല വെച്ച് മീനുകളെ പിടിക്കാനിറങ്ങല്ലേ; നടപടി പിന്നാലെ വരും

Published : May 24, 2025, 12:31 PM IST
പുതുമഴയിൽ വലിയ വല വെച്ച് മീനുകളെ പിടിക്കാനിറങ്ങല്ലേ; നടപടി പിന്നാലെ വരും

Synopsis

അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന് കാര്യമായ ദോഷം ചെയ്യുമെന്നതിനാലാണ് നടപടി ശക്തമാക്കിയത്. 

മലപ്പുറം: സംസ്ഥാനത്ത് കാലവർഷത്തിന് വരവറിയിച്ചുകൊണ്ട് മഴ പെയ്ത് തുടങ്ങിയതോടെ അനധികൃത മത്സ്യബന്ധനവും വ്യാപകമാകുന്നു. പാടശേഖരങ്ങളിലാണ് വലിയ വല വെച്ച് മീനുകളെ പിടികൂടുന്നത്. എന്നാൽ അധികൃതർ നടപടികളും ശക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പരിശോധനക്കിറങ്ങിയ മത്സ്യവകുപ്പ് അധികൃതർ ഇരുപതോളം വലിയ വലകളാണ് പിടികൂടി നശിപ്പിച്ചത്. തെന്നല, എടരിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന കടലുണ്ടി പുഴയുടെ കൈത്തോടായ വാളക്കുളം - പെരുമ്പുഴ തോട്ടിലായിരുന്നു പരിശോധന. അനധികൃത മത്സ്യബന്ധനം മത്സ്യസമ്പത്തിന് കാര്യമായ ദോഷം ചെയ്യുമെന്നതിനാലാണ് നടപടി ശക്തമാക്കിയത്. 

മത്സ്യഭവൻ ഓഫീസർ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അക്വാ കൾച്ചർ പ്രമോട്ടർമാരായ ബന്ന, ഷഫീർ, ഷംസീർ, പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ സീ റെസ്‌ക്യൂ ഗാർഡുമാർ എന്നിവർ പങ്കെടുത്തു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം