
കൊച്ചി : ഇതരസംസ്ഥാനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്നു വിനോദ്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ് വിനോദിനെ ഇതരസംസ്ഥാനക്കാരാരായ നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. യുപി, ഹരിയാന സ്വദേശികളാണ് കേസിൽ പ്രതികൾ. കഴുത്തിന് കുത്തിപ്പിടിച്ചതിനെ തുടർന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ബോധ രഹിതനാകുകയുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് 11.30 ണ് മസ്തിഷ്കമരണ സ്ഥിരീകരിച്ചു. സംഭവത്തിൽ തപാൽ ഓഫിസ് ജീവനക്കാരായ 4 പേര്‍ അറസ്റ്റിൽ ആയിരുന്നു.
മത്സരിക്കില്ല, കേരളത്തിൽ എസ്ഡിപിഐ പിന്തുണ യുഡിഎഫിന്