
ചൊക്ലി: ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു. മോന്താലിൽ നിന്നും പാത്തിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ പുഴയിലേക്ക് വീണത്. കെ എൽ 58 യു 3552 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെട്ടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുഴയിൽ വെള്ളവും കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam