കാറിൽ ഘടിപ്പിച്ച ലൈറ്റിന് തീവ്രത കൂടിപ്പോയി! കാറിൻ്റെ ഉടമയ്ക്കെതിരെ ആർടിഒയുടെ കനത്ത നടപടി; ലൈസൻസ് റദ്ദാക്കി

Published : Sep 24, 2025, 08:05 PM IST
Car Rear light intencity cross limit

Synopsis

കാറിൻ്റെ പുറകുവശത്ത് ഘടിപ്പിച്ച ലൈറ്റിന് തീവ്രത കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാറുടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. ആർടിഒ ആണ് നടപടിയെടുത്തത്. ലൈറ്റ് പുറകിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടാണെന്ന് പരാതി ലഭിച്ചിരുന്നു.

കോഴിക്കോട്: വാഹനത്തില്‍ അതിതീവ്ര പ്രകാശം പരത്തുന്ന ലൈറ്റ് ഘടിപ്പിച്ച കാര്‍ ഉടമക്കെതിരെ ആര്‍ടിഒ നടപടി സ്വീകരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി അഭിനന്ദിനെതിരെയാണ് നടപടി. ഇദ്ദേഹത്തിൻ്റെ ലൈസന്‍സ് റദ്ദ് ചെയ്‌ത ആർടിഒ, എടപ്പാളിലെ റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ അഭിനന്ദിനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

അഭിനന്ദിൻ്റെ ഉടമസ്ഥതയിലുള്ള മാരുതി സെൻ കാറിലാണ് മാറ്റം വരുത്തിയത്. കെഎല്‍ 13 എല്‍ 3419 നമ്പറിലുള്ള മാരുതി സെന്‍ കാറിന്റെ പുറകുവശത്ത് അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചതാണ് തെറ്റ്. വാഹനത്തിൻ്റെ പുറകിൽ വരുന്ന ഡ്രൈവര്‍മാര്‍ക്ക് കാഴ്ചക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ലൈറ്റാണ് ഘടിപ്പിച്ചത്. ഇത് സംബന്ധിച്ച് ആർടിഒയ്ക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വടകര ആര്‍ടിഒ, പി രാജേഷാണ് അഭിനന്ദിനെതിരെ നടപടിയെടുത്തത്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ