കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ രണ്ട് ക്യാമറകളുള്ള ഡ്രോൺ, കൂട് സ്ഥാപിയ്ക്കാന്‍ വനംവകുപ്പ്

Published : Dec 12, 2022, 05:30 AM ISTUpdated : Dec 12, 2022, 07:15 AM IST
കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ രണ്ട് ക്യാമറകളുള്ള ഡ്രോൺ, കൂട് സ്ഥാപിയ്ക്കാന്‍ വനംവകുപ്പ്

Synopsis

രണ്ട് ക്യാമറകളിൽ ഒന്ന് മൃ​ഗങ്ങളുടെ ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് നെ​ഗറ്റീവ് ഇമേജ് പകർത്തുന്നതാണ്. മറ്റൊന്ന് വളരെ ദൂരത്തിലുള്ള ദൃശ്യം പോലും വളരെ വ്യക്തമായി ഒപ്പിയെടുക്കുന്നതും

പത്തനംതിട്ട: കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വനം വകുപ്പ് പരിശോധന നടത്തുന്നത്. ക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തുന്ന സ്ഥലത്തേക്ക് കൂടുകൾ മാറ്റി സ്ഥാപിക്കും.

രണ്ട് ക്യാമറകളിൽ ഒന്ന് മൃ​ഗങ്ങളുടെ ശരീരത്തിലെ ചൂട് തിരിച്ചറിഞ്ഞ് നെ​ഗറ്റീവ് ഇമേജ് പകർത്തുന്നതാണ്. മറ്റൊന്ന് വളരെ ദൂരത്തിലുള്ള ദൃശ്യം പോലും വളരെ വ്യക്തമായി ഒപ്പിയെടുക്കുന്നതും. ഈ ഡ്രോൺ കാമറ വച്ച് പുലിയുടെ സാന്നിധ്യം ഉറപ്പായും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ ഉള്ളത്.

കഴിഞ്ഞ ദിവസം പുലിയിറങ്ങിയ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. പത്തനംതിട്ടയിലെ കലഞ്ഞൂരിൽ 15 ദിവസത്തിനിടെ ആറിലേറെ തവണയാണ് പുലി ഇറങ്ങിയത്. വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനംവകുപ്പ്   നടപടിയെടുക്കുന്നില്ലെന്ന ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

മാട്ടുപ്പെട്ടി റോഡിൽ വീണ്ടും പടയപ്പ, ഇത്തവണ ശാന്തനായി കരിക്കും പൈനാപ്പിളും അകത്താക്കി മടക്കം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്