
കോഴിക്കോട്: മുക്കം പൂള പൊയിലിൽ മഞ്ഞ നിറത്തിൽ മഴ തുള്ളികൾ വീണതായി നാട്ടുകാർ. പൂള പൊയിലിലെ നാല് വീടുകളിലാണ് ഇപ്പോൾ മഞ്ഞ നിറത്തിൽ തുള്ളികൾ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികൾ കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. അന്തരീക്ഷത്തിലെ രാസ പദാർത്ഥ സാന്നിദ്ധ്യമാവാം ഇതിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദർ പറഞ്ഞു. എന്നാൽ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാകു.
(ചിത്രം പ്രതീകാത്മകം)
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക തീരങ്ങളിൽ ഡിസംബർ 12 മുതൽ 13 വരെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - കർണാടക തീരങ്ങളിൽ ഡിസംബർ 12 മുതൽ 13 വരെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഡിസംബർ 12 മുതൽ 14 വരെയും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
12-12-2022 മുതൽ 16 -12-2022 വരെ: തെക്ക്-കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.