ലഹരി ഉപയോഗിച്ച് ബഹളം വെച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

Published : Mar 21, 2025, 01:33 PM IST
ലഹരി ഉപയോഗിച്ച് ബഹളം വെച്ചു; വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

Synopsis

കടപ്ലാമറ്റം വയലായിൽ പൊലീസുകാർക്ക് നേരെയാണ് ലഹരി സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

കോട്ടയം: കോട്ടയത്ത് പൊലീസുകാർക്ക് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. കടപ്ലാമറ്റം വയലായിൽ പൊലീസുകാർക്ക് നേരെയാണ് ലഹരി സംഘത്തിൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. 

ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് പൊലീസുകാർക്ക് നേരെയാണ് ലഹരി സംഘത്തിൻ്റെ ആക്രമണം നടത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി