Drugs : കൊടുവള്ളിയിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട, രണ്ട് പേർ അറസ്റ്റിൽ

Published : Dec 10, 2021, 11:20 PM ISTUpdated : Dec 10, 2021, 11:21 PM IST
Drugs : കൊടുവള്ളിയിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട, രണ്ട് പേർ അറസ്റ്റിൽ

Synopsis

വിപണിയിൽ വൻ മൂല്യമുള്ള 5000 മില്ലി ഗ്രാം എംഡിഎംഎ 3000 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്

കോഴിക്കോട്: എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി കൊടുവളളിയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വിപണിയിൽ വൻ മൂല്യമുള്ള 5000 മില്ലി ഗ്രാം എംഡിഎംഎ 3000 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഈങ്ങാപ്പുഴ മലപുറം അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35), കൊടുവള്ളി മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ് മകൻ അഫ്സൽ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച കാറും സ്കൂട്ടറും പിടിച്ചെടുത്തു. 

എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, എക്സ്സൈസ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്,  ഐ ബി ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, കമ്മിഷണർ  സ്‌ക്വാഡ് അംഗങ്ങളായ അസി:എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പ്രദീപ് കുമാർ കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ, ഷിഹാബുദീൻ കെ, സുരേഷ് ബാബു, സുജിൽ, പ്രസാദ്, ഗംഗാധരൻ, എന്നിവരടങ്ങിയ ടീം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു