മദ്യപിച്ച് എത്തിയ യുവാവ് കടന്നുപിടിച്ചു, ക്ഷേത്രത്തിൽ നിന്ന് ആന ഓടടാ ഓട്ടം! നിന്നത് ഉടമയുടെ വീട്ടിലെത്തി

Published : Feb 18, 2024, 11:45 AM IST
 മദ്യപിച്ച് എത്തിയ യുവാവ് കടന്നുപിടിച്ചു, ക്ഷേത്രത്തിൽ നിന്ന് ആന ഓടടാ ഓട്ടം! നിന്നത് ഉടമയുടെ വീട്ടിലെത്തി

Synopsis

മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നു പിടിച്ചത് പാപ്പാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്. നൂറുമീറ്ററോളം ഒടിയ ആനയെ തളച്ചു.

കൊല്ലം: കൊല്ലം ചിറക്കരയിൽ ഉത്സവത്തിനിടെ ആന വിരണ്ടോടി. ചിറക്കര ദേവീക്ഷേത്രത്തിൽ എഴുന്നെള്ളത്തിനു കൊണ്ടുവന്ന ചിറക്കര ദേവനാരായണനാണ് വിരണ്ടോടിയത്.  മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നു പിടിച്ചത് പാപ്പാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആന ഉടമയുടെ വീട്ടിലെത്തിയാണ് നിന്നത്. നൂറുമീറ്ററോളം ഒടിയ ആനയെ തളച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ ആനയിടഞ്ഞിരുന്നു. നേര്‍ച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച വരവിനിടയിലാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് നിന്നും വീണ് ഒരാള്‍ക്ക് നിസാര പരുക്കേറ്റു. ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായ കാഴ്ച വരവിനിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പുള്ളൂട്ട് കണ്ണന്‍ എന്ന  ആനയിടഞ്ഞത്. ചിറവല്ലൂര്‍ സെന്‍ററില്‍ വെച്ചായിരുന്നു സംഭവം.

പുറത്തുണ്ടായിരുന്ന മൂന്നു പേരെയും ആന കുടഞ്ഞു താഴെയിട്ടു. ഈ വീഴ്ചയിലാണ് ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റത്. മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് നിരവധി ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു. ആന റോഡിലൂടെ പരക്കം പാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് സമീപത്തെ പറമ്പിലേക്ക് ആന ഓടിക്കയറി. ഒരു മണിക്കൂറിന് ശേഷം ആനയെ പാപ്പാന്‍മാര്‍ ചേര്‍ന്ന് സമീപത്തെ പറമ്പില്‍ തളയ്ക്കുകയായിരുന്നു. 

കേന്ദ്രം കനിയണം! കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഇത് താങ്ങാനാവില്ല, സഹായിക്കണം; അപേക്ഷയുമായി രക്ഷിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി