മദ്യപിച്ച് യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Published : Feb 02, 2019, 04:53 PM IST
മദ്യപിച്ച് യുവതിയെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Synopsis

പനമ്പിള്ളി നഗറിൽ വെച്ച് വ്യാഴാഴ് രാത്രിയാണ് യുവതി നാലംഗ സംഘത്തിന്‍റെ ക്രൂരമർദനത്തിനിരയായത്. സംഭവത്തിൽ വൈറ്റില സ്വദേശി ജലാൽ ആണ് പൊലീസ് പിടിയിലായത്.

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ സ്ത്രീയെ ആക്രമിച്ച മദ്യപ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. വൈറ്റില സ്വദേശി ജലാൽ ആണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസാണ് യൂബർ ടാക്സി ഡ്രൈവറായ ജലാലിനെ അറസ്റ്റ് ചെയ്തത്. മറ്റ് മൂന്നു പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

പനമ്പിള്ളി നഗറിൽ വെച്ച് വ്യാഴാഴ് രാത്രിയാണ് യുവതി നാലംഗ സംഘത്തിന്‍റെ ക്രൂരമർദനത്തിനിരയായത്. രാത്രിയിൽ സുഹൃത്തിന്‍റെ കൂടെ പനമ്പിള്ളി നഗറിലെ റസ്റ്റോറന്‍റിൽ എത്തിയപ്പോഴാണ്  ആക്രമിക്കപ്പെട്ടത്. മദ്യപ സംഘം റസ്റ്റോറന്‍റിൽ വെച്ച് യുവതിയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. ഇത് യുവതി ചോദ്യം ചെയ്തത് തർക്കത്തിനിടയാക്കി. തുടർന്ന് യുവതിയെയും സുഹൃത്തിനേയും പിന്തുടർന്ന നാലംഗ സംഘം വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. യുവതിയും സുഹൃത്തും ആക്രമിക്കപ്പെടുന്നത് കണ്ട് പ്രദേശവാസികൾ എത്തിയതോടെ നാലംഗസംഘം കാറിൽ രക്ഷപ്പെട്ടു.

തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റ ഹെലിമ  എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, മർദനം തുടങ്ങിയ വകുപ്പുകളാണ്  പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്