മദ്യപിച്ച് ഉത്സവത്തിനെത്തി ബഹളം, തടഞ്ഞ പൊലീസിനെ അസഭ്യം പറഞ്ഞു, ആക്രമിച്ചു; യുവാവ് പിടിയില്‍

Published : Jan 08, 2023, 07:33 AM IST
മദ്യപിച്ച് ഉത്സവത്തിനെത്തി ബഹളം, തടഞ്ഞ പൊലീസിനെ അസഭ്യം പറഞ്ഞു, ആക്രമിച്ചു; യുവാവ് പിടിയില്‍

Synopsis

 

ആലപ്പുഴ: മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍  പ്രതിയെ പൊലീസ് പിടികൂടി.  മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡിൽ താമസിക്കുന്ന ഇല്ലത്ത് വെളി വീട്ടിൽ മഹേഷിനെ(23)യാണ്  മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരി തൃക്കോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

മദ്യപിച്ച് ഉത്സവ സ്ഥലത്തെത്തിയ മഹേഷ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. രാത്രിയിലായിരുന്നു സംഭവം. ക്ഷേത്രഭാരവാഹികള്‍ വിവരം അറിയിച്ചതിനെ തുടർന്ന്  സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, ഡ്യൂട്ടിക്ക് തടസ്സം വരുത്തുകയും ചെയ്തിരുന്നു.  

തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മോഹിത് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ആർ ബിജു, പോലീസ് സബ്ബ് ഇൻസ്പെക്ടർ പ്രിയലാൽ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ബിനു, സിവിൽ പൊലീസ് ഓഫീസർ മനോജ് എന്നിവർ ചേർന്ന് മഹേഷിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Read More : 'കൊല്ലുമെന്ന് ഭീഷണി', തൊടുപുഴ ഡിവൈഎസ്‍പിക്ക് എതിരെ ആരോപണവുമായി പരാതിക്കാരന്‍
 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു