മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം, എഎസ്ഐയെ കടിച്ചു; സംഭവം തൃശൂരിൽ

Published : Sep 10, 2026, 10:33 AM IST
Thrissur Woman Arrest

Synopsis

തൃശൂരിൽ മദ്യലഹരിയിൽ പരാക്രമം നടത്തിയ യുവതി അറസ്റ്റിൽ. ചാഴൂർ സ്വദേശി റഹ്മത്ത് ആണ് പിടിയിലായത്. മദ്യലഹരിയിലായിരുന്ന ഇവർ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുത്തതിനിടെ പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചു പരിക്കേൽപ്പിച്ചു.

തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.

ഇന്നലെ അർധരാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എഎസ്ഐ കലയെ യുവതി കടിച്ചു പരിക്കേൽപ്പിച്ചു.

പ്ലസ്ടു വരെ പഠിച്ചിട്ടുള്ള റഹ്മത്ത് ആൺ സുഹൃത്തിനൊപ്പമാണ് വന്നത്. എന്നാൽ യുവതിയെ പെരുവഴിയിലാക്കി ആൺസുഹൃത്ത് രക്ഷപ്പെട്ടു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായോഗിക തടസ്സങ്ങൾ ഏറെ, വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല
മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി