'നടന്നത് ഏഴ് കോടിയുടെ കച്ചവടം, ഒന്നരക്കോടി ബ്ലാക്ക് മണി'; മാത്യു കുഴല്‍നാടന്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ

Published : Aug 17, 2023, 05:29 PM IST
'നടന്നത് ഏഴ് കോടിയുടെ കച്ചവടം, ഒന്നരക്കോടി ബ്ലാക്ക് മണി'; മാത്യു കുഴല്‍നാടന്‍ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ

Synopsis

കള്ളപ്പണം വെളുപ്പിക്കുകയും നിയമവിരുദ്ധമായി ഭൂമി തരം മാറ്റുകയും ചെയ്ത മാത്യു എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ.

തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരവും ജനപ്രതിനിധികളെ അപമാനിതരാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ. ജനപ്രതിനിധിയായിരുന്നു കൊണ്ട് നാടിനെ വഞ്ചിക്കുന്ന ഹീനമായ പ്രവര്‍ത്തികളാണ് മാത്യു കുഴല്‍നാടന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത ഗുരുതര നിയമലംഘനങ്ങളും കള്ളപ്പണമിടപാടും നടത്തിയ മാത്യു മുന്‍പ് പോക്‌സോ കേസില്‍ അടക്കം ഇടപെട്ട് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് കേരളം മറന്നിട്ടില്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവര്‍ പറഞ്ഞു. 

'ഇടുക്കി ചിന്നക്കനാലില്‍ പട്ടയഭൂമിയും റിസോര്‍ട്ടും 18/ 3/2021ലെ കരാര്‍ പ്രകാരം മാത്യു കുഴല്‍നാടന്‍ വാങ്ങുകയും ഉടമയായ സ്ത്രീക്ക് 1,92,60,000 രൂപ മാത്യു കുഴല്‍നാടന്റെ അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലത്തില്‍ ഈ വസ്തുവിന് മൂന്നരക്കോടി രൂപ മൂല്യമുണ്ടെന്നാണ് പറഞ്ഞത്. 50% ഷെയര്‍ ആയ മൂന്നരക്കോടി രൂപയാണ് അദ്ദേഹം സത്യവാങ്മൂലത്തില്‍ കാണിച്ചത്. മറ്റു രണ്ടു പേരുടെ 25 ശതമാനം വീതമുള്ള ഷെയറുകളാണ് ബാക്കിയുള്ള മൂന്നരക്കോടി അങ്ങനെ ആകെ 7 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. എന്നാല്‍ രജിസ്‌ട്രേഷന്‍ നടത്തിയത് 1,92,60,000 രൂപക്കാണ്.' അതുവഴി നികുതി വെട്ടിപ്പ് നടത്തുകയും ഈ ഇടപാടില്‍ 1, 92,60,000 അക്കൗണ്ടില്‍ കൂടി നല്‍കുകയും ബാക്കി മൂന്നര കോടിയില്‍ ഒന്നരക്കോടിയോളം രൂപ ബ്ലാക്ക് മണിയായി നല്‍കുകയും ചെയ്തു എന്നത് വ്യക്തമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. 

'ആരോപണത്തെ കുറിച്ച് പറയുമ്പോള്‍ വാചക കസര്‍ത്ത് നടത്തി അപഹാസ്യനാവുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല.' കള്ളപ്പണം വെളുപ്പിക്കുകയും നിയമവിരുദ്ധമായി ഭൂമി തരം മാറ്റുകയും ചെയ്ത മാത്യു എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നാളെ മൂവാറ്റുപുഴ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

 'ഒരു കോടി പുണ്യം കിട്ടും അമ്മേ', ​ഗ്രൗണ്ടിനായി 2 ഏക്കർ സ്ഥലം നൽകി കാർത്ത്യായിനി അമ്മ, പിന്നിലൊരു കഥയുണ്ട്... 
 

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി