'മനുഷ്യത്വരഹിതം'; തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ

Published : Jul 12, 2026, 12:16 PM IST
DYFI Thiruvananthapuram

Synopsis

തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയതിനെതിരെ ഡിവൈഎഫ്ഐ. കോർപറേഷന്റെയും പൊലീസിന്റെയും നടപടി മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടിക്കെതിരെ ഡിവൈഎഫ്ഐ. കുറഞ്ഞ വിലയിൽ സാധാരണക്കാർക്ക് ഭക്ഷണം വിളമ്പുന്ന തട്ടുകടകൾ പൊളിച്ചു മാറ്റിയ നടപടി മനുഷ്യത്വരഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും പ്രസിഡൻ്റ് വി അനൂപും പ്രസ്താവനയിൽ പറഞ്ഞു.

സാധാരണ തൊഴിലാളികളും ചെറുകിട സംരംഭകരുമാണ് ഇത്തരം കടകൾ നടത്തുന്നത്. വർഷങ്ങളായി നഗരത്തിൽ വൈകിയും തുറന്നുപ്രവർത്തിക്കുന്ന തട്ടുകടകൾ നാനാതുറകളിൽപെട്ട ഉപഭോക്താക്കൾക്ക് പ്രയോജനപ്രദമാണ്. എന്നാൽ മുൻകൂർ നോട്ടീസ് നൽകുകയോ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെ കോർപറേഷന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ കടകൾ പൊളിച്ചുനീക്കിയ നടപടി അംഗീകരിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.

ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുകയും തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കുകയുമാണ് കോർപറേഷൻ്റെ ഉത്തരവാദിത്തം. തട്ടുകടയിലൂടെ ഉപജീവനം നടത്തുന്നവരെയും അവിടെ പണിയെടുക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും വഴിയാധാരമാക്കുന്ന നടപടി കോർപറേഷൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ദിവസമാണ് നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന് കാട്ടി കോർപറേഷനും ആരോഗ്യ വകുപ്പും സംയുക്തമായി തട്ടുകൾ ഒഴിപ്പിച്ചത്. കേരള സർവകലാശാല, യൂണിവേഴ്സിറ്റി കോളേജ് പരിസരങ്ങളിലെ തട്ടുകളാണ് നീക്കിയത്. നടപ്പാതകൾ കൈയേറിയാണ് തട്ടുകടകൾ പ്രവർത്തിച്ചതെന്നും കോർപറേഷന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമ്പാനൂർ 'ഹോട്ട്സ്പോട്ട്'; ലഹരിക്കേസിൽ ആഴ്ചകൾക്ക് മുൻപ് ജാമ്യത്തിലിറങ്ങി, എംഡിഎംഎയുമായി വീണ്ടും പിടിയിൽ
സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി, സഹോദരി കുഴഞ്ഞുവീണ് മരിച്ചു