സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി, സഹോദരി കുഴഞ്ഞുവീണ് മരിച്ചു

Published : Jul 12, 2026, 11:31 AM IST
 Kozhikode Brother Sister Death

Synopsis

കോഴിക്കോട് സഹോദരന് പിന്നാലെ സഹോദരിയും മരിച്ചു. സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടില്‍ എത്തിയ മനന്തലപ്പാലം സ്വദേശിനി എം വി നസീമ ആണ് കുഴഞ്ഞുവീണു മരിച്ചത്. മണിക്കൂറുകൾക്ക് മുൻപായിരുന്നു നസീമയുടെ സഹോദരൻ പി ടി നാസർ മരണപ്പെട്ടത്. 

കോഴിക്കോട്: സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടില്‍ എത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശിനി എം വി നസീമ (47) ആണ് മരിച്ചത്. ഇവരുടെ സഹോദരന്‍ പി ടി നാസര്‍ (50) മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയോടെയാണ് നാസറിന് മരണം സംഭവിച്ചത്. ഈ വിവരമറിഞ്ഞ് നാസറിന്റെ വീട്ടിലെത്തിയ നസീമ അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെസ്‌നിയാണ് നാസറിന്റെ ഭാര്യ. മക്കള്‍: സിയ ഫാത്തിമ, ഹയ ഫാത്തിമ. കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശി എം വി നജീബിന്റെ ഭാര്യയാണ് നസീമ. മക്കള്‍: ദഹബീന, മുഹമ്മദ് യാസിം, നഷ്വിന്‍ നവ്വാഫ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്, മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി; വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാന്‍ കേന്ദ്രീകരിച്ച് അന്വേഷണം
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് മദ്യപാന സദസിലെ വെളിപ്പെടുത്തലില്‍; ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ തള്ളിയിട്ട് കൊന്ന രണ്ട് പേർ പിടിയിൽ