വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയ ലേഖനമെഴുതാം, വിഷയം 'സിഎഎ': മത്സരവുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Feb 10, 2020, 5:05 PM IST
Highlights

ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേര്‍ത്ത് പിടിക്കലാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡിവൈഎഫ്ഐ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

തലശ്ശേരി: ഫ്രെബുവരി 14ന് പ്രണയ ദിനത്തില്‍ ആഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം വെല്ലുവിളികളെ തള്ളിക്കളഞ്ഞ് പ്രണയദിനാഘോഷങ്ങള്‍ക്ക് ഡിവൈഎഫ്ഐ  പാനൂരില്‍ നടത്തുന്ന പ്രണയലേഖന മത്സരം വ്യത്യസ്തമാകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ഡിവൈഎഫ്ഐ നടത്തുന്ന പ്രണയ ലേഖന മത്സരത്തിന്‍റെ വിഷയം 'സിഎഎ' (പൗരത്വ ഭേദഗതി നിയമം) ആണ് എന്നതും പ്രസക്തമാണ്.

ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേര്‍ത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. പൗരത്വ ഭേതഗതി നിയമത്തിനെതിരെയും പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നുവര്‍ക്കുമുള്ള സര്‍ഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റി സെക്രട്ടറി  പറയുന്നു. 

മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി ലഭിക്കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന് റിജു പറഞ്ഞു. പ്രണയ ലേഖനങ്ങള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിന്‍-673316 ഇ-മെയില്‍: dyfikariyadmc@gmail.com

 
 

click me!