പുനരുത്ഥാനത്തിന്‍റെ പുത്തന്‍ വഴികളെക്കുറിച്ച് പ്രഭാഷണം; ശ്രീചിത്രന് വേദി നല്‍കി ഡിവൈഎഫ്ഐ

By Web TeamFirst Published Dec 10, 2018, 2:55 PM IST
Highlights

തന്‍റെ കവിത ദീപാ നിശാന്ത് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് എസ് കലേഷ് രംഗത്തെത്തിയതോടെയാണ് കവിതാ മോഷണം പുറത്തറിഞ്ഞത്. എസ് കലേഷിന്‍റെ കവിത വികലമാക്കി ദീപാ നിശാന്തിന് പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ശ്രീചിത്രനാണെന്ന് പിന്നീട് ദീപ തന്നെ വ്യക്തമാക്കിയിരുന്നു. 

കണ്ണൂര്‍:  കവിതാ മോഷണ വിവാദത്തില്‍പ്പെട്ട എം ജെ ശ്രീചിത്രന് പുനരുത്ഥാനത്തിന്‍റെ പുത്തന്‍ വഴികളെ കുറിച്ച് പ്രഭാഷണത്തിന് വേദിയൊരുക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സ.ആലിഹസ്സന്‍ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദ സായാഹ്നത്തിലാണ് പുനരുത്ഥാനത്തിന്‍റെ പുത്തന്‍ വഴികളെ കുറിച്ച് എം ജെ ശ്രീചിത്രന്‍റെ പ്രഭാഷണമുള്ളത്. 

2011 ല്‍ യുവ കവി എസ് കലേഷ് എഴുതിയ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ' എന്ന കവിതയാണ് ദീപാ നിശാന്ത് കോളേജ് അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചത്. തന്‍റെ കവിത ദീപാ നിശാന്ത് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് എസ് കലേഷ് രംഗത്തെത്തിയതോടെയാണ് കവിതാ മോഷണം പുറത്തറിഞ്ഞത്. എസ് കലേഷിന്‍റെ കവിത തന്‍റെ കവിതയെന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ശ്രീചിത്രനാണെന്ന് പിന്നീട് ദീപ തന്നെ വ്യക്തമാക്കിയിരുന്നു. 

ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന സംവാദത്തില്‍  ശ്രീചിത്രനോടൊപ്പം പി എം ഗീത ടീച്ചര്‍, അഡ്വ. ഇ കെ നാരായണന്‍, അഡ്വ. എം സിജു, നിജേഷ് അരവിന്ദ്, രാജേഷ് നാദാപുരം, കെ ടി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. 


 

click me!