'മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണം'; ലീഗ് നേതാക്കളെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലവിളി പ്രസംഗം

Published : Jan 06, 2026, 12:30 PM IST
DYFI leader

Synopsis

ഡിവൈഎഫ്ഐ നേതാവ് ലിജോ ജോണിയാണ് ഭീഷണി മുഴക്കിയത്. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ലിജോ ജോണിന്‍റെ വെല്ലുവിളി.

വയനാട്: വയനാട് ബത്തേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. മയ്യത്ത് കട്ടിലിന് കാലുപിടിക്കാൻ ആളെ ഏർപ്പാടാക്കിയിട്ട് വരണമെന്നാണ് ലീഗ് നേതാക്കളോട് ഡിവൈഎഫ്ഐ നേതാവിന്റെ വെല്ലുവിളി. ഡിവൈഎഫ്ഐ നേതാവ് ലിജോ ജോണിയാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ബത്തേരി മുനിസിപ്പാലിറ്റി യുഡിഎഫ് പിടിച്ചതിലെ വിജയാഘോഷം മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് വഴി വെച്ചിരുന്നു. കേസിൽ ജയിലിലായ സിപിഎം പ്രവർത്തകർക്ക് സ്വീകരണം ഏർപ്പെടുത്തിയ യോഗത്തിലാണ് ഡിവൈഎഫ്ഐ നേതാവ് വിവാദ പരാമർശങ്ങൾ നടത്തിയത്. ലീഗ് നേതാക്കളുടെ കൈ തല്ലിയൊടിച്ചാണ് സിപിഎം നേതാക്കൾ ജയിലിൽ പോയതെന്നും ആരും പിന്തിരിഞ്ഞ് ഓടിയില്ലെന്നും ലിജോ ജോണി പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിവാഹപ്രായമായ യുവതിയോട് കല്യാണം കഴിക്കണോയെന്ന് ചോദിക്കുന്ന പോലെയാണ് രാഷ്ട്രീയക്കാരോട് മത്സരിക്കാൻ താല്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നത്': ഹസ്സൻ
തകർക്കാതിരുന്നത് ഗണപതി പ്രതിഷ്ഠക്ക് മുന്നിലെ വാതിൽ മാത്രം, അതിരപ്പിള്ളിയിൽ ശിവക്ഷേത്രത്തിൽ രാത്രി കാട്ടാന ആക്രമണം; ക്ഷേത്രം ഭാഗികമായി തകർന്നു