ജാമിയ മിലിയ: പ്രതിഷേധം കേരളത്തിലും, കോഴിക്കോട് ട്രെയിൻ തടഞ്ഞ് ഡിവൈഎഫ്ഐ

Published : Dec 15, 2019, 11:39 PM ISTUpdated : Dec 16, 2019, 12:03 AM IST
ജാമിയ മിലിയ: പ്രതിഷേധം കേരളത്തിലും, കോഴിക്കോട് ട്രെയിൻ തടഞ്ഞ് ഡിവൈഎഫ്ഐ

Synopsis

ജില്ലാ സെക്രട്ടറി വസീഫിന്‍റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസാണ് തടഞ്ഞത്

കോഴിക്കോട്: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ജാമിയ മിലിയയില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്‍റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ വൈകിയാണ് ഓടുന്നത്. 

ഇന്ന് വൈകിട്ടാണ് ദില്ലി ജാമിയ മിലിയയിലും സമീപപ്രദേശങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നത്. നാല് ബസുകൾ അടക്കം പത്തോളം വാഹനങ്ങൾ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ് നടത്തി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.അതിനിടെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് അകത്തേക്ക് കടന്ന പൊലീസ് ഗേറ്റ് അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ രൂക്ഷമായ കല്ലേറ് നടന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്