
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂരിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30 ) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. അഖിലും ഭാര്യ വിഷ്ണുപ്രിയയും സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിൽ എത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിൽ ബുധനാഴ്ച രാവിലെയോടെ മരണപ്പെട്ടിരുന്നു. ഭാര്യ വിഷ്ണുപ്രി രാത്രി 9 മണിയോടെ മരിച്ചു.
വിഷ്ണുപ്രിയയുടെ കൊയിലാണ്ടിയിലെ വീട്ടിലേക്ക് ബൈക്കിൽ പോകവെയാണ് അപകടം. കൊയിലാണ്ടി ചേലിയ എമ്മെച്ചംകണ്ടി വേലായുധൻ്റെയും സരസ്വതിയുടെയും ഏകമകളാണ് വിഷ്ണുപ്രിയ. തെങ്ങുകയറ്റ തൊഴിലാളിയായ കൃഷ്ണന്റെയും സത്യയുടേയും ഏക മകനായ അഖിൽ ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റിയംഗവുമാണ്.
മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം: സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ