ആലപ്പുഴയില്‍ നേരിയ ഭൂചലനം; വീടുകള്‍ക്ക് വിള്ളല്‍

By Web TeamFirst Published Sep 12, 2018, 5:49 PM IST
Highlights

വീടുകള്‍ക്ക് വിള്ളലുകളുണ്ടായെന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത ഭാഗങ്ങളായ പാലമ്മേല്‍, ആദിക്കാട്ടുകുളങ്ങര, ചാരുമൂട്,  മേഖലകളിലും ഈ സമയത്ത് തന്നെ ചെറിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു. 

ആലപ്പുഴ: ആലപ്പുഴയുടെ തെക്കൻ പ്രദേശങ്ങളില്‍  നേരിയ ഭൂചലനം.  നൂറനാടിനടുത്ത് കുടശ്ശനാട് മേഖലയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭാഗത്ത് ഇന്ന് ഉച്ചയോട് കൂടെ വലിയ ശബ്ദം കേള്‍ക്കുകയും, തുടര്‍ന്ന് നൂറിലധികം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു. 

വീടുകള്‍ക്ക് വിള്ളലുകളുണ്ടായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ വീടൊഴിഞ്ഞ് മാറണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തൊട്ടടുത്ത ഭാഗങ്ങളായ പാലമ്മേല്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്,  മേഖലകളിലും ഈ സമയത്ത് തന്നെ ചെറിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടു. 

അതേസമയം ഭൂകമ്പ വാര്‍ത്തകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ മൂന്നില്‍ താഴെ തീവ്രതയുള്ള ഭൂചലനങ്ങള്‍ രേഖപ്പെടുത്താറില്ല. ഇപ്പോഴുണ്ടായ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
 

click me!