എടത്വയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാൾക്ക് ​ഗുരുതരപരിക്ക്

Published : Jul 05, 2025, 08:51 AM IST
accident death

Synopsis

അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം അർദ്ധരാത്രി 12.05 നാണ് സംഭവം നടന്നത്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്. എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാൽ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടിൽ മെറിക് (18) അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എടത്വാ സെൻ്റ് അലോഷ്യസ് കോളേജ് വിദ്യാർഥികളാണ് ഇരുവരും. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ തലവടി വെള്ളക്കിണറിന് സമീപം അർദ്ധരാത്രി 12.05 നാണ് സംഭവം നടന്നത്.

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്: പരാതിക്കാരി മൊഴി നൽകി, കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്ന് മൊഴി
നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം