
വൈക്കം: കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം അക്കരപ്പാടത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടായ കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴയാറിന്‍റെ കൈവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ സമീപിച്ചിരുന്നു. ശ്യാം കുമാർ അമിത ജോലിഭാരം നേരിട്ടിരുന്നെന്നും പരാതിയിൽ കുടുംബം ആരോപിച്ചിരുന്നു. വൈക്കത്ത് എഇഒയുടെ കൂടി ചുമതല ശ്യാംകുമാർ വഹിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More : കോട്ടക്കലിൽ തീരാ നോവായി കാറപകടം; എയർബാഗ് മുഖത്തമർന്നു, ഉമ്മയുടെ മടിയിലിരുന്ന 2 വയസ്സുകാരിക്ക് ദാരുണാന്ത്യം