ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ മടങ്ങിവന്നില്ല; കൊയിലാണ്ടിയിൽ തിരഞ്ഞുപോയ നാട്ടുകാർക്ക് കിട്ടിയത് ചേതനയറ്റ ശരീരം

By Web TeamFirst Published May 18, 2022, 11:38 PM IST
Highlights

രാത്രി വൈകിയിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ പുഴയോരത്ത് അവശനിലയിൽ കണ്ടെത്തിയത്

കോഴിക്കോട്: കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയ എട്ട് വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് മരിച്ചത്. പുളിയഞ്ചേരി യു പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉമ്മ ഹൈറുന്നിസ. സഹോദരങ്ങൾ മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്‌.

ഇന്ന് രാത്രി വൈകിയിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാര് പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് മുസമ്മിനെ അവശനിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

കാസർകോട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു

കാസർകോട്: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. കാസർകോട് ജില്ലയിലെ ചെർക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തിൽ കുളിക്കാനിറങ്ങിയ ദിൽജിത്ത്  (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. ചെർക്കപാറ ഗവൺമെൻറ് സ്കൂളിന് സമീപത്തെ കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. 

കൊച്ചിയിൽ 39 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യുവതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 39 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യുവതികൾ പിടിയിൽ. ദുബായിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിനികളാണ് പിടിയിലായത്. സഹീദ, മുർഷിദ മോൾ എന്നിവരാണ് 730 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളുമായി പിടിയിലായത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഇവരുടെ പക്കൽ നിന്ന് സ്വർണാഭരണങ്ങളും സ്വർണ ബിസ്കറ്റുകളും കണ്ടെടുത്തത്. 
 

click me!