തൃശൂരിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Published : May 18, 2022, 10:34 PM IST
തൃശൂരിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Synopsis

രണ്ടു ദിവസം മുമ്പാണ് ഇവർ റൂമെടുത്തത്.ഇന്ന് റൂം തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് 

തൃശൂർ: തൃശൂർ നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഗിരിദാസ് (39), തൃശൂർ കല്ലൂർ സ്വദേശി രസ്മ (31) എന്നിവരാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് രസ്മ. യുവാവ് അവിവാഹിതനാണ്. രണ്ടു ദിവസം മുമ്പാണ് ഇവർ റൂമെടുത്തത്.

ഇന്ന് റൂം തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി റൂം സീല് ചെയ്തു. നാളെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ നടക്കും

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു