എട്ടുവയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദ്ദിച്ചു, മുത്തശ്ശി പൊലീസിനെ അറിയിച്ചപ്പോൾ ആത്മഹത്യാ ശ്രമം

Published : Apr 27, 2023, 12:45 PM ISTUpdated : Apr 27, 2023, 12:49 PM IST
എട്ടുവയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദ്ദിച്ചു, മുത്തശ്ശി പൊലീസിനെ അറിയിച്ചപ്പോൾ ആത്മഹത്യാ ശ്രമം

Synopsis

ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി പൊലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

നെടുങ്കണ്ടം (ഇടുക്കി): അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ എട്ടു വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റപാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ, കൊച്ചുമകളെ ഉപദ്രവിക്കുന്നതുകണ്ട മുത്തശ്ശിയാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന്  യുവതി (28) ജീവനൊടുക്കാൻ ശ്രമിച്ചു. ഷാളിൽ കെട്ടിത്തൂങ്ങിയ യുവതിയെ ഷാൾ അറുത്തുമാറ്റി പൊലീസ് രക്ഷപ്പെടുത്തി. സമീപം കുട്ടികൾക്കായി രണ്ട് ഷാളുകളും കുരുക്കിട്ടുകെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ് പരിക്കേറ്റതെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ വിവാഹത്തിൽ ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്ക്കൊപ്പമാണു ഭർത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം നിൽക്കാനാണ് എട്ട് വയസ്സുകാരി ഹോസ്റ്റലിൽ നിന്നെത്തിയത്.

ഇന്നലെ രാവിലെ കുട്ടിയെ യുവതി വഴക്കുപറയുന്നത് മുത്തശ്ശി വിലക്കിയപ്പോൾ കുട്ടിയെ ആക്രമിച്ചെന്നാണു പറയുന്നത്. സ്വന്തം അമ്മ യെയും യുവതി ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂരിലെ പ്ലൈവു‍ഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി